കോലഞ്ചേരി: ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്റണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഐരാപുരം ക്ഷീരസഹകരണ സംഘത്തിന്റെയും മഴുവന്നൂർ കുടുംബശ്രീ യൂണി​റ്റിന്റെയും സഹകരണത്തോടെ ക്ഷീര ഉപഭോക്തൃ മുഖാമുഖം സംഘടിപ്പിച്ചു. . അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് അദ്ധ്യക്ഷയായി. ഐരാപുരം ക്ഷീരസംഘം പ്രസിഡന്റ് കെ.കെ. ശങ്കരൻകുട്ടി, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ നിഷ വി. ഷരീഫ്, ക്വാളി​റ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ്, ശ്രീജ രാധാകൃഷ്ണൻ, കൃപ ജോസഫ്, പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി, സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ബാബു, പി.കെ. അഞ്ചു തുടങ്ങിയവർ സംസാരിച്ചു.