പറവൂർ: കണ്ണൂരിൽനിന്ന് ശബരിമലയിലേക്കുപോയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ നാല് മണിയോടെ ദേശീയപാത 66ൽ പറവൂരിനടത്ത് പെരുവാരം വളവിലായിരുന്നു അപകടം. ബസ് ഡ്രൈവർ പ്രദീപ്, യാത്രക്കാരായ ലീല, ജനാർദനൻ എന്നിവർക്ക് നിസാര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമികചികിത്സ നൽകി. അപകടത്തിൽപ്പെട്ട ബസിന്റെ ഉടമകൾ മറ്റൊരു ബസ് സജ്ജമാക്കി. തുടർന്ന് അയ്യപ്പഭക്തർ ശബരിമലയിലേക്ക് പോയി.