കോലഞ്ചേരി: പത്താംമൈൽ ഇൻഫിനിറ്റോ എഫ്.സിയും പബ്ലിക് ലൈബ്രറിയും സംയുക്തമായി ഫോർസ് കട് പോസ്റ്റ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ 32 ക്ളബുകൾ പങ്കെടുത്തു. ചാമ്പ്യൻസ് എവർ റോളിംഗ് ട്രോഫി പഴന്തോട്ടം റേഞ്ചേഴ്‌സ് ക്ളബും എറണാകുളം വിസിറ്റ് ക്ളബ് റണ്ണർ അപ്പുമായി. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ടി. ഷാജൻ സമ്മാനദാനം നടത്തി. വായനശാല സെക്രട്ടറി ജോൺ ജോസഫ്, ക്ളബ് ഭാരവാഹികളായ എൻ.എൻ. രാജൻ, രോഹിത് നീലകണ്ഠൻ, ശിവ് സജയൻ, അക്ഷയ് രാജ്, ജസ്റ്റിൻ പോൾ, സനിൽ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.