പറവൂർ: ആനച്ചാലിൽ അനധികൃതമായി നിലംനികത്തുന്നതിനെതിരെ കേരള ലാൻഡ് റവന്യു കമ്മിഷണർക്ക് സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ പരാതി നൽകി. 2019ൽ ജില്ലാ കളക്ടർ ഈ ഭൂമിയുമായി ബന്ധപ്പെട്ടെടുത്ത നടപടി പുന:പരിശോധിക്കണമെന്നും ഈ ഉത്തരവിന്റെ മറവിൽ നിലം നികത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.