തൃക്കാക്കര: നവംബർ 23 ന് കാലാവധി അവസാനിക്കുന്ന 24 താത്കാലിക ജീവനക്കാരെ നിലനിർത്താൻ കോടതിയെ സമീപിച്ച് തൃക്കാക്കര നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണ സമിതി. ഒന്നാം ഗ്രേഡ് നഗരസഭയായ തൃക്കാക്കരയിൽ വിവിധ വിഭാഗങ്ങളിൽ ജോലിക്ക് ആവശ്യമായ ആളുകളെ സർക്കാർ നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നഗരസഭയിലേക്ക് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി 4 പേരെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി 15 പേരെയും നാല് ഓവർസിയർമാരെയും ഡ്രൈവറെയും നിയമിച്ചിരുന്നു.ഇവരുടെ നിയമനം സംബന്ധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതിയിൽ നിയമനം ചട്ടങ്ങൾ ലംഘിച്ചാണെന്നും ഇവരെ പിരിച്ചുവിടണമെന്നും എംപ്ളോയ്മെന്റ് ഓഫീസർ ഉത്തരവിട്ടിരുന്നു. തിയെ സമീപിച്ചിരിക്കുന്നത്.