t
ബോധവൽക്കരണ ക്ലാസ്

തൃപ്പൂണിത്തുറ: ഫയർ ആൻഡ് റെസ്ക്യൂവിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഗാർഹിക - അഗ്നി സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ ഓഫീസർമാരായ ബാലചന്ദ്രൻ, പോൾ മാത്യു, സിവിൽ ഡിഫൻസ് അംഗങ്ങളായ എം എച്ച്. ശ്രീകുമാർ, ആന്റണി കിരൺ, കെ.എൽ. വിനോദ് കുമാർ, ശരത്ത് ശശിന്ദ്രൻ, ജൂഡിൻ വർഗ്ഗീസ്, മിഥുൻ പി. അജയ്, അദ്ധ്യാപിക രാജി ജി നായർ, സ്കൂൾ വിദ്യാർത്ഥികളായ നിയ വിനു, മുഹമ്മദ് ഇർഫാൻ എന്നിവർ സംസാരിച്ചു.