ആലുവ: ആലുവ നഗരസഭ പരിധിയിലുള്ള പൊതുഓടകളിലേക്ക് മലിനജലം ഒഴുക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കും വീടുകൾക്കുമെതിരെ മുനിസിപ്പൽ ആക്ട് 340 എ, 337 വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്ന് സെക്രട്ടറി മുഹമ്മദ് റാഫി അറിയിച്ചു. കുറ്റക്കാർ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസിൽ പ്രതിയാകും. 25,000 രൂപ വരെ പിഴയും ആറുമുതൽ ഒരുവർഷംവരെ തടവും ലഭിക്കാം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെത്തുടർന്നാണ് നടപടി.