ആലുവ: എടത്തല പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി ആഘോഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ സമ്മാനദാനം നടത്തി. എം.എ. അബ്ദുൾ ഖാദർ, സീന മാർട്ടിൽ, അസീസ് മൂലയിൽ, എം.എ. അജീഷ്, സുമയ്യ സത്താർ, അസ്മ ഹംസ, സുധീർ മീന്ത്രയ്ക്കൽ, ആബിദ ഷെരീഫ്, ജാസ്മിൻ മുഹമ്മദ്, എൻ.എച്ച്. ഷെബീർ, സജി തോമസ്, സിന്ധു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് മാനേജർമാർ, കുടുബശ്രീ ഹരിതകർമ്മസേന, അമൃതം യൂണിറ്റ് പ്രവർത്തകർ എന്നിവരെ ആദരിച്ചു.