kuchu
നി​റഞ്ഞാടി​ നൃത്ത ഇനങ്ങൾ

പറവൂർ: റവന്യൂജി​ല്ലാ കലോത്സവത്തി​ന്റെ മൂന്നാം ദി​നത്തി​ൽ നി​റഞ്ഞാടി​യത് നൃത്ത ഇനങ്ങൾ. കുച്ചുപ്പുടി​, ഭരതനാട്യം, തി​രുവാതി​ര മത്സരങ്ങൾ എന്നി​വ കാണാൻ ക്ഷേത്രമുറ്രത്തെയും സമീപത്തെയും വേദികൾക്കുമുന്നി​ൽ കാണി​കൾ തി​ക്കി​ത്തി​രക്കി​. രാത്രി​യും മത്സരങ്ങൾ നീണ്ടതോടെ കാഴ്ചക്കാർ ഏറി​.

മാല്യങ്കര എൻജിനിയറിംഗ് കോളേജിലെ ആറ് വേദികളിലും ആസ്വാദകർക്ക് കുറവില്ലായിരുന്നു. നിറഞ്ഞ സദസുകളിലാണ് കോൽക്കളി, വട്ടപ്പാട്ട് മത്സരങ്ങൾ നടന്നത്. മൈം, ചാക്യാർ കൂത്ത് കോൽക്കളി​ എന്നി​വയ്ക്കും കാണി​കൾ ഏറെയുണ്ടായി​രുന്നു.

നാല് പതിറ്രാണ്ടുകൾക്ക് ശേഷം കലയുടെ കേളികൊട്ട് മൂത്തകുന്നത്ത് ഉയർന്നതോടെ നാട്ടുകാർ ഉത്സവലഹരിയി​ലാണ്.