sreevishnu

പറവൂർ: ബീഡി നൽകാത്തതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണുവിനെയാണ് (27) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് ആറങ്കാവ് ഭാഗത്താണ് സംഭവം. ചേന്ദമംഗലം സ്വദേശി സുധീറിനോട് ഇയാൾ ബീഡി ചോദിച്ചിച്ചിരുന്നു. ഇല്ലെന്നുപറഞ്ഞതിന്റെ വിരോധത്തിൽ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. സുധീറിന്റെ ഇടതുകാൽ ഒടിയുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു. ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.