അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വനിതാവിംഗ് കൗൺസിൽ യോഗം സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് വൈസ് പ്രസിഡന്റ് മായ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
സുബൈദ നാസർ, ശ്രീജ ശിവദാസ്, എം.കെ. തോമസുകുട്ടി, കെ.വി.അബ്ദുൽ ഹമീദ്, എസ്. ദേവരാജൻ, സണ്ണി പൈമ്പിള്ളി, ബാബു കോട്ടയിൽ, അഡ്വ.എ.ജെ. റിയാസ് , സി.എസ്. അജ്മൽ, എൻ.വി. പോളച്ചൻ, ജോജിൻ ടി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി സുബൈദ നാസർ (പ്രസിഡന്റ്), ശ്രീജ ശിവദാസ് (ജനറൽ സെക്രട്ടറി), ജാസ്മിൻ കുഞ്ഞ് മുഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.