death

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന മൂന്നുകുളങ്ങര വീട്ടിൽ എം. ഉണ്ണിമേനോൻ (74) നിര്യാതനായി. ഭാര്യ: കോതമംഗലം ചക്കാലയ്ക്കൽ കുടുംബാംഗം ശകുന്തള. മക്കൾ: മഹേഷ് (എക്സൈസ് ഇൻസ്പെക്ടർ, പെരുമ്പാവൂർ), രഞ്ജിത്. മരുമകൾ: ധന്യ സി.നായർ (എൻ.എസ്.എസ് ഗവ. ഹൈസ്കൂൾ, പാണാവള്ളി). 1970 മുതൽ 20 വർഷം കെ.പി.സി.സി അംഗവും 1979 ലും 1995 ലും പഞ്ചായത്തംഗവും 1988 മുതൽ 1995 വരെ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.