dd
വിധി നിർണയം സംബന്ധിച്ച തർക്കത്തേത്തുടർന്ന് കലോത്സവ നഗരിയിലെ ഡി.ഡി ഓഫീസിനു മുന്നിൽ പൊലീസ് എത്തിയപ്പോൾ

പറവൂർ: നൃത്ത ഇനങ്ങളുടെ വിധിനിർണയം സംബന്ധിച്ച തർക്കം വാക്കേറ്റത്തിലും സംഘർഷത്തി​ലും കലാശിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിന് ശേഷമാണ് കലോത്സവനഗരിയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപത്താണ് തർക്കമുണ്ടായത്.

നൃത്താദ്ധ്യാപകരുൾപ്പെടെ നാല് ഡി.ഡി ഓഫീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം. വിവിധയിനങ്ങളിൽ ഒരേ അദ്ധ്യാപകന്റെ ശിഷ്യർക്ക് സമ്മാനം നൽകിയെന്നാണ് ആരോപണം. ഫലം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വൈകുന്നതിനാൽ കൃത്യസമയത്ത് അപ്പീൽ കൊടുക്കാനായില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. മത്സരാർത്ഥിക്ക് ലഭിച്ച സ്ഥാനവും മാർക്ക് കുറയാനുള്ള കാരണവും അറിയില്ലെന്ന് അധികൃതർ പറഞ്ഞെന്നും ആരോപണമുണ്ട്. വടക്കേക്കര സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.