11
സൗഹൃദ ഫുഡ് ബോൾ മത്സരത്തിൽ നഗരസഭാ കൗൺസിലർ ഷാജി വാഴക്കാല ഗോൾ അടിക്കാനുള്ള ശ്രമം

തൃക്കാക്കര: തൃക്കാക്കര നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബാൾ മത്സരം നടന്നു.ഫൈനൽ മത്സരത്തിന് മുന്നോടിയായി അത്താണി ടർഫിൽ നടന്ന മത്സരത്തിൽ കൗൺസിലർമാരുടെ ടീമിനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഉദ്യോഗസ്ഥരുടെ ടീം വിജയിച്ചു.തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ മയൂര ക്ലബും ചാമ്പ്യൻസ് എസ് ക്ലബും തമ്മിൽ നടന്ന ഫൈനൽ മത്സരത്തി​ൽ ചാമ്പ്യൻസ് എസ് ജേതാക്കളായി. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ, സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പളളച്ചി,സുനീറ ഫിറോസ്.സോമി റെജി,കൗൺസിലർ മാരായ ഷമി മുരളി ,ഹസീന ഉമ്മർ ,ഉണ്ണി കാക്കനാട് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.