ആലുവ: ദേശീയപാതയിൽ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ചാടുന്നതുകണ്ട കാൽനട യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആലുവ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എറണാകുളത്ത് നിന്ന് സ്കൂബാ ടീമും ഉളിയന്നൂരിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരും തെരച്ചിൽ നടത്തി. രാത്രി ഒമ്പതോടെ തെരച്ചിൽ നിറുത്തി. തെരച്ചിൽ ഇന്ന് തുടരും. പാന്റ്സും ഷർട്ടുമാണ് ധരിച്ചിട്ടുള്ളതെന്നാണ് ആലുവ പൊലീസിന് ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരം.