a

സേവനം എസ്.എൻ.ഡി.പി യോഗം അൽ ഐൻ യൂണിയൻ ഓണാഘോഷം ജിബൂട്ടിയിലെ യു.എ.ഇ അംബാസ‌ഡർ അഹമ്മദ് യബൂനി അൽ ദാഹ്‌രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. അഭിനേത്രി സ്നേഹാ ശ്രീകുമാർ,​ എം.കെ. രാജൻ,​ ശ്രീധരൻ പ്രസാദ്,​ ഷൈൻ കെ. ദാസ്,​ മുബാറക് മുസ്തഫ,​ മണികണ്ഠൻ,​ റസിയ ഇഫ്തിക്കർ,​ ഇ.കെ. സലാം,​ ജിമ്മി,​ ജോയ് തനങ്ങാടൻ,​ ഡോ. ഷാഹുൽ ഹമീദ്,​ രാമരാജ് എന്നിവർ സമീപം

അൽ ഐൻ: സേവനം എസ്.എൻ.ഡി.പി. യോഗം അൽ ഐൻ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ജിബൂട്ടിയിലെ യു.എ.ഇ അംബാസഡർ അഹമ്മദ് യബൂനി അൽ ദാഹ്‌രി ഉദ്ഘാടനം ചെയ്തു. സേവനം യു.എ.ഇയിലെ പ്രവർത്തനങ്ങളുടെ 20 വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് കേരളത്തിൽ നിർദ്ധനരായ 20 പേർക്ക് വീട് നിർമ്മിച്ചു നല്കുമെന്നും,​ 2023 ജനുവരിയിൽ അബുദാബിയിൽ സ്നേഹസംഗമം@20 എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും സേവനം യു.എ.ഇ ചെയർമാൻ എം.കെ. രാജൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന നവതി ആഘോഷവും ഇതിനൊപ്പം നടക്കും.മത്സരങ്ങളും തീമാറ്റിക് ഡ്രാമ ഉൾപ്പെടെ കലാവിരുന്നും മാറ്റു കൂട്ടിയ പൊന്നോണം 2022- ആഘോഷവേദിയിൽ അബുദാബി പൊലീസ് മേധാവികളും അഭിനേത്രിയും നർത്തകിയുമായ സ്നേഹ ശ്രീകുമാറും മുഖ്യാതിഥികളായി.

യു.എ.ഇയിൽ 45 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കുന്ന,​ പ്രമുഖ സാമൂഹിക- ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ എം.കെ. രാജന് സേവനരത്ന പുരസ്കാരം സമ്മാനിച്ചു.വേൾഡ് സ്കോളേഴ്സ് കപ്പ് യു.എസ്.എ ജേതാക്കളായ ഗൗരിനന്ദ,​ നിവേദിത,​ ശ്രീനിധി എന്നിവരെ ആദരിച്ചു. വിവിധ ക്ളാസുകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അനിമോൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് തിരുക്കുളം സ്വാഗതവും ജയശ്രീ അനിമോൻ നന്ദിയും പറഞ്ഞു. യൂണിയൻ സെക്രട്ടറി രാജേഷ്,​ ദിനേശ്,​ ഉജൽ,​ സ്മിതാ രാജേഷ്,​ കൃഷ്ണ ഉജൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.