
തിരുവനന്തപുരം: വണിക, വൈശ്യ സംഘം പോലെ, പാർശ്വവത്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള വണിക, വൈശ്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ, ട്രസ്റ്റ് ചെയർമാൻ സി. രാമസ്വാമി ചെട്ടിയാർ, പ്രൊഫ. ഉമാ പുരുഷോത്തമൻ, ബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ, സംഘം നേതാക്കളായ എം. രാമചന്ദ്രൻ ചെട്ടിയാർ, എസ്. തങ്കപ്പൻ ചെട്ടിയാർ, എ. മണികണ്ഠൻ, സി.വി. ഹരിലാൽ, എൽ. രത്നമ്മാൾ, പ്രൊഫ. എ. ഗോപാലകൃഷ്ണൻ ചെട്ടിയാർ, വി. വിജയചന്ദ്രൻ, എ. വിനോദരാജ്, എം.ജി. മഞ്ജേഷ്, ശ്രീരംഗൻ, എ.ജി. ശിവരാമൻ ചെട്ടിയാർ, പി.കെ. ചെല്ലപ്പൻ ചെട്ടിയാർ, എം.ജി. നടരാജൻ എന്നിവർ പ്രസംഗിച്ചു. എം.ബി.ബി.എസ്, എൻജിനിയറിംഗ് ഉൾപ്പെടെ വിവിധ കോഴ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.