ചിറയിൻകീഴ്: ശ്രീ ശാർക്കരദേവി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കൂപ്പൺ നറുക്കെടുപ്പും 27 ന് വൈകുന്നേരം നാലിന് ശ്രീ ശാരദവിലാസം ഗേൾസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ഉദ്ഘാടനം ചെയ്യും. റസി. അസോ. പ്രസിഡന്റ് ബി. ബാബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ,​ പഠനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം പ്രകടിപ്പിച്ചവർക്കുമുള്ള ആദരം പൊലീസ് എസ്.എച്ച്.ഒ: ജി.ബി. മുകേഷ് സമർപ്പിക്കും.വാർഡ് മെ‌ംബർമാരായ മോനി ശാർക്കര,​ വി. ബേബി,​ മനുമോൻ എന്നിവർ പ്രസംഗിക്കും. അസോ. സെക്രട്ടറി കെ.ജി. ഗോപിക വാർഷിക റിപ്പോർട്ടും,​ ട്രഷറർ ലതാ കൃഷ്ണകുമാർ വരവുചെലവ് കണക്കും അവതരിപ്പിക്കും. ജോ. സെക്രട്ടറി ജി. ഗിരീഷ് കുമാർ സ്വാഗതവും വൈസ് പ്രസി. ജലജകുമാരി നന്ദിയും പറയും. നറുക്കെടുപ്പിലെ ഭാഗ്യശാലികൾക്ക് മിക്സർ ഗ്രൈൻഡർ,​ പ്രഷർ കുക്കർ,​ ഇലക്ട്രിക് കെറ്റിൽ എന്നിവയ്ക്കു പുറമെ 25 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടക്കും.