തിരുവനന്തപുരം: എസ്.പി.ഫോർട്ട് ആശുപത്രിയിൽ പ്രശസ്ത സീനിയർ പൾമൊണോളജിസ്റ്റ് ഡോ. പയസിന്റെ നേതൃത്വത്തിൽ 25ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ സൗജന്യ ശ്വാസകോശ അലർജി നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ സൗജന്യ കൺസൺട്ടേഷന് പുറമേ സ്പൈറോ മെട്രി ടെസ്റ്റ് ആവശ്യമായിവരുന്ന രോഗികൾക്ക് ടെസ്റ്റ് സൗജന്യമായിരിക്കും.
തുടർച്ചയായുള്ള ചുമ, മൂക്കൊലിപ്പ്, ജലദോഷം, ശ്വാസംമുട്ടൽ, ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, കുറുങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കൃത്യസമയത്ത് ആവശ്യമായ ചികിത്സ ലഭിച്ചാൽ പൂർണമായും സുഖപ്പെടുത്താമെന്നും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ക്യാമ്പിലെ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും എസ്.പി ഫോർട്ട് ഹോസ്പിറ്റൽ എം.ഡി ഡോ.പി. അശോകൻ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സൗജന്യ രജിസ്ട്രേഷനായി 0471-2450540, 90614 50540 എന്ന നമ്പരിൽ ബന്ധപ്പെടുക.