
തിരുവനന്തപുരം: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) ജില്ലാനേതൃത്വ ഏകദിന പരിശീലന ക്യാമ്പ് വിളപ്പിൽ നൂലിയോട് സേവാകേന്ദ്രത്തിൽ സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് വെമ്പായം അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സംസ്ഥാന ട്രഷറർ സി.കെ.ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എസ്.സനൽകുമാർ എന്നിവർ പ്രഭാഷണം നടത്തി. കെ.ബി.ഗോപകുമാർ, എസ്.ശ്രീനാഥ് എന്നിവർ ക്ലാസെടുത്തു. കൺട്രോൾ കമ്മിറ്റി അംഗം പി.കൃഷ്ണൻകുട്ടി, സംഘാടക സമിതി കൺവീനർ ഹരികുമാർ പേയാട്, ജില്ലാ സെക്രട്ടറി കുറക്കോട് ബിനു, വനിതാവേദി സംസ്ഥാന സെക്രട്ടറി സുനിതാകുമാരി എന്നിവർ സംസാരിച്ചു.