
കൊല്ലം: അഞ്ച് റവന്യൂ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ ആഭിമുഖ്യത്തിൽ അമൃതം ഗമയ എന്ന പേരിൽ റോട്ടറി ഫൗണ്ടേഷൻ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന സെമിനാർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യന്ത്രങ്ങൾ, വെന്റിലേറ്റർ, അൽകോ വാൻ തുടങ്ങിയ ചികിത്സാ സംവിധാനങ്ങളുടെ സൗജന്യ വിതരണം ഉൾപ്പെടെ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ റോട്ടറി അംഗങ്ങളെ റോട്ടറി ഇന്റർനാഷണൽ ട്രസ്റ്റി ഡോ. ഭരത് പാണ്ഡ്യ അഭിനന്ദിച്ചു. ഡോ. ജോൺ ഡാനിയേൽ, എ.വി. പതി, ഡിസ്ട്രിക്ട് ട്രെയിനർ പി. രാമചന്ദ്രൻ നായർ, ഡോ. ജി.എ. ജോർജ്, വൈസ് ഗവർണർ കെ.എസ്. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ കൃഷ്ണൻ ജി. നായർ സ്വാഗതം പറഞ്ഞു.