തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച രാവിലെ 9 മുതൽ തൊടുപുഴ ഡിപോൾ പബ്ലിക് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. നവംബർ 19, 20 തീയതികളിൽ നിലമ്പൂരിൽ നടത്തുന്ന സംസ്ഥാന സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട പുരുഷ-വനിതാ ടീമുകളെ ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത ശേഷം രാവിലെ 9 ന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു. ഫോൺ: 9447753482.