തങ്കമണി: നേടിയതൊന്നും പാഴാക്കാതെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര പ്രതിരോധം തീർക്കുന്നതിന് തങ്കമണി സെന്റ്‌തോമസ് ഹൈസ്‌കൂളിൽ സെമിനാർ നവംബർ നാളെ 2 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. മുക്കുടം ഗവ. ഹൈസ്‌കൂളിലെ ജിജോ കെ.തോമസ് വിഷയാവതരണം നടത്തും.ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴിക്കോടൻ ചന്ദ്രൻ, സ്‌കൂൾ മേധാവികളായ ഫാ. ജെയിംസ് പാലക്കാമറ്റം, എം.റ്റി.ജോർജ്ജ്, പി.റ്റി.എ. പ്രസിഡന്റ് ബിജു വൈശ്യംപറമ്പിൽ തുടങ്ങിയവർ സംസാരിക്കും.