പന്നിമറ്റം :വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടത്തി .ബാങ്ക് പ്രസിഡന്റ് എ .എം ദേവസ്യ അദ്ധ്യക്ഷത വഹിച്ചു .റിപ്പോർട്ടുകളും കണക്കുകളും ബാങ്ക് സെക്രട്ടറി ജോജി സെബാസ്റ്റ്യൻ അവതരിപ്പിച്ചു .അംഗങ്ങൾക്ക് ഓഹരിയിന്മേൽ പതിനഞ്ചു ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു .നവംബർ പത്തുമുതൽ ഹെഡ് ഓഫീസിൽ നിന്നും വെള്ളിയാമറ്റം ,ഇളംദേശം ,ബ്രാഞ്ചുകളിൽ നിന്നും ഡിവിഡന്റ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു .എസ്.എസ് .എൽ .സി .,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു ..വൈസ് പ്രസിഡന്റ് ജോസ് മാത്യു വടക്കേ മുളഞ്ഞിനാൽ സ്വാഗതവും ഡയറക്ടർ അശോക് കുമാർ മാണിക്കൻ നന്ദിയും പറഞ്ഞു .