പീരുമേട്: സാംബവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവാരിക്കുളം കുമാരന്റെ 159 ആം ജയന്തിആഘോഷവും, സംസ്ഥാന സെക്രട്ടറി എം മനോജ് കുമാറിന് സ്വീകരണവും നൽകി. പാമ്പനാർ വ്യാപാരി ഭവനിൽ നടന്ന സ്വീകരണ യോഗത്തിൽ .ജില്ലാ പ്രസിഡന്റ് എ.എ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ.എസ്. ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .സാബു മുഖ്യാതിഥിയായി.. എം. മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസി ശേഖർ,ശാന്തി രമേശ്,അജീഷ്, ജില്ലാ വൈസ് പ്രസിഡന്റ് നിധീഷ്, താലൂക്ക് സെക്രട്ടറി അജീഷ് വിനയവർദ്ധൻ ഘോഷ് സജി അടിമാലി, ജില്ലാ കമ്മിറ്റിഅംഗം കെ കെ ബാലൻ ,താലൂക്ക് പ്രസിഡന്റ് സി അയ്യപ്പൻ, സൗമ്യ, കെ.കെ. സാബു എന്നിവർ സംസാരിച്ചു.