നാടുകാണി: ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രിൻസിപ്പാൾ രാജേഷ് കെ. എരുമേലി അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി.ആർ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കുമരകം എസ്.എൻ കോളേജ് മലയാള വിഭാഗം അസി.പ്രൊഫസർ ഡോ.സിമി പി.സുകുമാർ മലയാളിയും മലയാളവും ചില സ്വത്വവിചാരങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കെമിസ്ട്രി വിഭാഗം അസി.പ്രൊഫസർ ഗോപിക എം സ്വാഗതവും വിദ്യാർത്ഥി രാഹുൽ ദാമോദരൻ നന്ദിയും പറഞ്ഞു. കേരളനടനം, കവിതാ പാരായണം, ഗാനാലാപനം തുടങ്ങി നിരവധി ത കലാപരിപാടികളും നടത്തി.