തൊടുപുഴ: കെ.എസ്.എസ്.പി.എ സംസ്ഥാനത്തെ എല്ലാ ട്രഷറികളുടെയും മുമ്പിൽ നടത്തുന്ന കരിദിനാചരണത്തിന് പിൻതുണ പ്രഖ്യാപിച്ച് നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ സബ് ട്രഷറിയുടെ മുമ്പിൽ കരിദിനാചരണവും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം . ടി.ജെ. പീറ്റർ ധർണ ഉദ്ഘാടനം ചെയ്തു. 11ശതമാനം ഡി.എ. കുടിശിക, പെൻഷൻ പരിഷ്‌കരണ കുടിശിക ഇവ അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഒ.പി. ചികിത്സ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ഗർവാസിസ് കെ. സഖറിയാസ്, ജോജോ ജെയിംസ്, ഐവാൻ സെബാസ്റ്റ്യൻ, ഷെല്ലി ജോൺ, കെ.എസ്. ഹസൻകുട്ടി, സി.ഇ. മൈതീൻ, ജോസ് ആറ്റുപുറം,
ടി.യു. ഫ്രാൻസീസ്, ഇ.യു. ജേക്കബ്, എം.ഐ. സുകുമാരൻ, മാത്യൂസ് തോമസ്, എൻ.യു. യൂനസ് എന്നിവർ പ്രസംഗിച്ചു.