ചെറുതോണി: ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ വാഴത്തോപ്പ് എച്ച്.ആർ.സി ഹാളിൽ ശനിയാഴ്ച്ച രാവിലെ 9.30 ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.. ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയവർക്കാണ് ജില്ലാതലമത്സരങ്ങൾ. പ്രസംഗ മത്സരം, കഥ, കവിത, ഉപന്യാസ രചന മത്സരങ്ങൾ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്സ്.എസ്സ് വിഭാഗങ്ങൾക്കും, ക്വിസ് മത്സരം യു.പി, എച്ച്.എസ് വിഭാഗങ്ങൾക്കുമാണ്. മത്സരാർത്ഥികളുടെ ലിസ്റ്റ് നവംബർ നാലിനകം നൽകേണ്ടതാണ്. 5 ന് രാവിലെ 8.30 ന് എച്ച്.ആർ.സി ഹാളിൽ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ.9447963226.