കല്ലാർ: ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പും കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കലാ കായിക ക്ലബ്ബുകളുടെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.ദേശീയ ഗെയിംസിൽ ജൂഡോയിൽ സ്വർണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ അശ്വതി പി. ആറിനെ മന്ത്രിയും എം. എം. മണി എം. എൽ. എ യും അഭിനന്ദിച്ചു. ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.. എം.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കുട്ടികൾ ജൂഡോ അക്രോബാറ്റിക് ഷോ അവതരിപ്പിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, സംസ്ഥാന കടാശ്വാസ കമ്മിഷൻ അംഗം ജോസ് പാലത്തിനാൽ, പഞ്ചായത്ത് അംഗം ഷിഹാബുദീൻ ഈട്ടിക്കൽ, സ്‌കൂൾ പ്രിൻസിപ്പാൾ എ.എം. ബെന്നി, പി. ടി. എ. പ്രസിഡന്റ് ടി.എം. ജോൺ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എം. സുകുമാരൻ എന്നിവർ പങ്കെടുത്തു.