fast

തൊടുപുഴ:ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിയൻ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം നടത്തുന്ന ഫാസ്റ്റ്ഫുഡ് സ്റ്റാൾ പരിശീലനം തൊടുപുഴയിൽ തുടങ്ങി. ഗോൾഡൻ ജേസീസ് ഹാളിൽ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലീഡ് ബാങ്ക് മനേജർ ജി. രാജഗോപാൽ നിർവ്വഹിച്ചു. ദീനദയ ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ്. പിള്ള അദ്ധ്യക്ഷനായി. പി.ആർ. സുന്ദരരാജൻ
ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ്, സെക്രട്ടറി എം.എൻ. അംബുജാക്ഷിയമ്മ, ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ നിജാസ്, ഗോൾഡൻ ജേസീസ് പ്രസിഡന്റ് എസ്. അനിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
10 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ 100 ലധികം വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംരംഭം തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾ അനുവദിപ്പിക്കും.പരിശീലനം തികച്ചും സൗജന്യമാണ്