scariya

അടിമാലി: ജനവിരുദ്ധ നിയമങ്ങളാൽ വരിഞ്ഞ് മുറുക്കി ജില്ലയിലെ ജനങ്ങളെ കുടിയിറക്കുന്ന നിഗൂഢ നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് പി.വി. സ്‌കറിയ പറഞ്ഞു. . ജില്ലയിലെ ഭൂമി വിഷയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് അടിമാലിഇരുമ്പുപാലം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി അടിമാലി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർ സോൺ പ്രഖ്യാപനത്തിലൂടെ ശാസ്ത്രീയമായ വനവത്ക്കരണമാണ് നടത്തുന്നത്. രാത്രിയുടെ മറവിൽ വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിൽ ബോധപൂർവ്വം തുറന്ന് വിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വനമെന്നുറപ്പിക്കാനും പൊറുതി മുട്ടി ജില്ല വിട്ടൊഴിയാനും ജനങ്ങളെ നിർബ്ബദ്ധിതരാക്കുകയാണ്.
അടിമാലി മണ്ഡലം പ്രസിഡന്റ് സി.എസ്.നാസർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, കെ.ഐ.ജീസസ്സ്, പി.ആർ. സലിംകുമാർ, ബേബി അഞ്ചേരി, എം.എ. അൻസാരി, സോമൻ ചെല്ലപ്പൻ, സോളി ജീസസ്സ്, ജോബി ചെമ്മല, കെ.പി. അസീസ്, റെക്‌സൺപോൾ, ജോൺ സി ഐസക്, കെ.കെ. സുലൈമാൻ, ഹാപ്പി കെ. വർഗീസ്, എസ്.എ. ഷജാർ, എം.ഐ. ജബ്ബാർ,, കെ.എസ്. മൊയ്തു, സിജോ പുല്ലൻ, കെ.ജെ. റോയി, കെ. കൃഷ്ണ മൂർത്തി, ഷിൻസ് ഏലിയാ സ്, നാരായണൻ, ലിൻ സി പൈലി, ദീപ രാജീവ്, ഷേർളി ക്രിസ്റ്റി, ഉഷ സദാനന്ദൻ, മിനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.