 
അടിമാലി: ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി എസ് എൻ ഡി പി ഹയർസെക്കന്ററി സ്‌കൂൾ ജന ജാഗ്രതാസമിതി ലഹരി വിരുദ്ധ ജനകീയ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ഹൈസ് കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ലഹരിക്കെതിരെ പ്രതിരോധ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. എ രാജ എം എൽ എ, ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറ്ര്രകർ എസ്. സന്തോഷ്‌കുമാർ, ജന പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് പി വി സജൻ തുടങ്ങി നിരവധിപേർ ചങ്ങലയിൽ കണ്ണികളായി. സ്‌കൂൾ പ്രിൻസിപ്പൽ കെ റ്റി സാബു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. . പി ടി എ പ്രസിഡന്റ് പി വി സജൻ. സ്‌കൂൾ പ്രിൻസിപ്പൽ കെ റ്റി സാബു, വി എച്ച് എസ് എസ് പ്രിൻസിപ്പൽ പി എൻ അജിത, ഹെഡ്മിസ്ട്രസ് ജെ മായ സ്റ്റാഫ് പ്രതിനിധി കെ രാജേഷ് എന്നിവർ നേതൃത്വം നൽകി.