രാജാക്കാട് :എൻ.ആർ സിറ്റി എസ്.എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ 15 മുതൽ 17 വര നടക്കുന്ന അടിമാലി ഉപജില്ലാ സ്‌കൂൾ കായികമേളയുടെ സ്വാഗത സംഘം രൂപികരണയോഗം നടത്തി.സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻതമ്പി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.എസ് പ്രീത മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് കെ റ്റി ഐബി,എം.പി.ടി.എ പ്രസിഡന്റ് വീണ അനൂപ്,ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി സുബീഷ്,സി.ആർ രാജു,നിഷ രതീഷ്,എച്ച് എം ഫോറം സെക്രട്ടറി ജോസ് ജോസഫ്,അദ്ധ്യാപക സംഘടനാ പ്രതിനിധി ഷാജി തോമസ്,എ.എസ് ആസാദ്, പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി,കായികാധ്യാപകരായ സുനിൽ,സുരേന്ദ്രൻ, മിനിജ,ഇ.കെ ജിജമോൻ എന്നിവർ പ്രസംഗിച്ചു.ഉപജില്ലയിലെ 89 സ്‌കൂളുകളിൽ നിന്നായി 1500 കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. കായിക മേളയുടെ നടത്തിപ്പിന് ഡീൻ കുര്യാക്കോസ് എം. പി, എം.എം മണി എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് എന്നിവർ രക്ഷാധികാരികളായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ചെയർപേഴ്‌സനായും,അടിമാലി എ.ഇ.ഒ എൽ.എസ് പ്രീത ജനറൽ കൺവീനർ ആയും ത്രിതല പഞ്ചായത്ത് അംഗങ്ങൾ ചെയർമാൻമാരായും,അദ്ധ്യാപകർ കൺവീനർമാരുമായി 151 അംഗ സ്വാഗത സംഘവും,വിവിധ സബ്കമ്മിറ്റികളും രൂപികരിച്ചു