
കുമാരമംഗലം:കുമാരമംഗലം എം.കെ എൻ എം ഹയർ സെക്കന്ററി സ്‌കൂളിൽ ആയിരത്തി അഞ്ഞൂറോളം പേർ അണിനിരന്ന ലഹരി വിരുദ്ധ മനുഷ്യശൃംഖല സംഘടിപ്പിച്ചു.സ്‌കൂളിലെ വിമുക്തി ക്ലബിന്റേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.തുടർന്ന് എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റ് ചൊല്ലി. ലഹരി വിരുദ്ധ സന്ദേശം പകർന്ന് കുട്ടികളുടെ ഫ്‌ളാഷ് മോബ് നടന്നു. .എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. സലിം ,എക്‌സൈസ് സർക്കിൾ ഇൻ സ്‌പെക്ടർ സി.കെ.സുനിൽ രാജ്, തൊടുപുഴ പസ്. ഐ എ.ആർ.കൃഷ്ണൻ നായർ, ജില്ല വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ്, പി.റ്റി.എ.പ്രസിഡന്റ് ജയകൃഷ്ണൻ പി.ജി. ,ഹെഡ്മാസ്റ്റർ സാവിൻ എസ്, പ്രിൻസിപ്പൽ ഷിബു വി.എസ്. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി