karikode

ഇടവെട്ടി: ജനവാസ മേഖലകളെയും , കൃഷിയിടങ്ങളെയും , ബഫർ സോണിൽ നിന്ന് ഒഴിവാക്കുക, അർഹതപെട്ട മുഴുവൻ പേർക്കും പട്ടയം നൽകുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇടവെട്ടി ,തൊടുപുഴ ഈസ്റ്റ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാരിക്കോട് വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തി.. ഇടവെട്ടി മണ്ഡലം പ്രസിഡന്റ് എ.കെ.സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ധർണ സമരം കെ.പി.സി.സിജനറൽ സെക്രട്ടറി അഡ്വ. എസ് .അശോകൻ ഉദ്ഘാടനം ചെയ്തു..തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് സജീവ് മുണ്ടയ്ക്കൽ സ്വാഗതം പറഞ്ഞു. . ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പി.എസ്ചന്ദ്ര ശേഖര പിള്ള ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങളായപി.ജെതോമസ് രാജീവ് കൈക്കത്തടം, ജോയ് മൈലാടി , മുഹമ്മദ് അൻഷാദ്, ഐ.എൻ.റ്റി.യു.സിറീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ ഹമീദ്, ബ്ലോക്ക് സെക്രട്ടറി ലത്തീഫ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി സാബു , ഗ്രാമ പഞ്ചായത്ത് മെമ്പർ എ.ഡിഅജ്മൽ ഖാൻ അസീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിം മുക്കിൽ, ഐ.എൻ.റ്റി.യു.സിമണ്ഡലം പ്രസിഡന്റ് നിസാർ ഇടവെട്ടി, കെ.എം. ഷാജഹാൻ, ജോർജ് താന്നിയ്ക്കൽ, ജോർജ് .ബി.ജോൺ , അനസ് പെരുനിലം, ലത്തീഫ് തൊട്ടിപ്പറമ്പിൽ , എം.പിഅഷറഫ്,റ്റുവിൻ കോടമുള്ളിൽ എന്നിവർ പ്രസംഗിച്ചു.