honey
ലയൺസ് ക്ളബിന്റെ സ്തനാർബുദ നിർണയ ജില്ലാ ക്യാമ്പ് സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318 സി യുടെയും വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബിന്റേയും എറണാകുളം റിനയ് മെഡിസിറ്റിയടേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സ്തനാർബുദ നിർണയ ജില്ലാതല ക്യാമ്പ് സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ആശങ്കകൾ വെടിഞ്ഞ് സ്താനാർബുദത്തിനെതിരേയുള്ള പോരാട്ടത്തിൽ സ്ത്രീകൾ തന്നെ മന്നോട്ട് വരണമെന്ന് ഹണി റോസ് പറഞ്ഞു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഡിവൈ.എസ്.പി: എം.ആർ മധു ബാബു ലഹരിവിരുദ്ധ സന്ദേശം നൽകി. ബൈജു എഴുപുന്ന , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഇന്ദു സുധാകരൻ, ഷൈനി റെജി, ബ്ലോക്ക് മെമ്പർ ഷൈനി സന്തോഷ്, വാർഡ് മെമ്പർ ഇസബെല്ല ജോഷി, ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ്, ക്യാബിനറ്റ് ട്രഷറർ സജി ടി.പി, പ്രോജക്ട് കോർഡിനേറ്റർ സിബി ഫ്രാൻസിസ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. സുദർശൻ കെ, വി.എസ് ജയഷ്, കെ.ബി ഷൈൻ കുമാർ, ജോസ് മംഗളി, കാളിയാർ സി.ഐ: ഹണി എച്ച്.എൽ, പ്രോഗ്രാം ജനറൽ കൺവീനർ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻമാരായ മാത്യൂ ടി.ടി, വിനോദ് കണ്ണോളി, വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് സജി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.