കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജിയുടെ അദ്ധ്യക്ഷതയിൽ സ്‌കൂൾ മാനേജർ ഫാ ഡോ. സ്റ്റാൻലി പുൽപ്രയിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കരിമണ്ണൂർ എസ് ഐ ഹാഷിം സന്ദേശം നൽകി. വാർഡ് മെമ്പർ ആൻസി സിറിയക്, പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ചെറിയാൻ വെളിയത്ത്, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ. ഫാ. ജെയിംസ് കല്ലറയ്ക്കൽ, ഹെഡ്മാസ്റ്റർ സജി മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ ലാസ് എം. ലാൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം സ്വാഗതവും പ്രിൻസിപ്പൽ ബിസോയ് ജോർജ് നന്ദിയും പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് സംഘനൃത്തപരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ പ്രചരണത്തിനായി തെരുവുനാടകം, ഫ്‌ളാഷ്‌മൊബ് എന്നിവയും സംഘടിപ്പിച്ചു.