മുട്ടം: നാഷ്ണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ഇന്ത്യയിലാകമാനം ജയിൽ തടവുകാർക്കായി നടത്തപ്പെടുന്ന 'ഹക്ക് ഹമാര ബായ് ടു ഹായ് @ 75' പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുട്ടം ജില്ലാ ജയിലിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ശശികുമാർ പി.എസ്. നിർവഹിച്ചു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് സിറാജുദ്ദീൻ പി. എ. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജയിൽ സൂപ്രണ്ട് സമീർ എ സ്വാഗതവും ബിജു ചാക്കോ നന്ദിയും പറഞ്ഞു.ജില്ലയിലെ എല്ലാ ജയിലുകളിലും തടവുകാർക്കായി വിവരശേഖരണം, ബോധവൽക്കരണം,മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.തടവുകാർക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരങ്ങളും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തടവുകാർക്ക് വേണ്ടിയുള്ള ക്യാമ്പ് ജില്ലാ ജയിലിൽ ജില്ലാ ജഡ്ജ് ശശികുമാർ പി എസ് ഉദ്ഘാടനം ചെയ്യുന്നു