
പച്ചടി : പച്ചടി ശ്രീനാരായണ എൽ.പി സ്കൂളിൽ കേരളപിറവി ആഘോഷവും ലഹരി വിരുദ്ധദിന റാലിയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽ പണൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ.ബിജു സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. ,ലഹരി വസ്തുക്കൾ കത്തിക്കൽ, റാലി , വിവിധ പരിപാടികളും നടത്തി. അദ്ധ്യാപിക സാനിമോൾ മാത്യു നന്ദി പറഞ്ഞു. അദ്ധ്യാപകരായ ഏബിൾ പി.കെ, ആര്യ.കെ.പി, അരുണിമ സതീശൻ, ആതിര.കെ.വിജയൻ, ദീപ്തി.എ.സി, അലൻ വർഗീസ്, സുനിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.