കട്ടപ്പന: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്
സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന ഈ പ്രാവശ്യത്തെ പ്രതിഭാമരപ്പട്ടം അവാർഡ് ഇടുക്കിക്കാരുടെ ദേവൂട്ടി എന്ന ദേവനന്ദക്ക്.
സ്പീഡ്കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി, ശൂരനാട് രാധാകൃഷ്ണൻ, ആനയടി പ്രസാദ് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്..അവാർഡ് മരവും ഫലകവും പതിനായിരം രൂപയുടെ സമ്മാനങ്ങളും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.
കട്ടപ്പനയിൽ ലോഡിംഗ് തൊഴിലാളിയായ രതീഷിന്റെയും വീട്ടമ്മയായ മായയുടെയും മകളായ ദേവനന്ദന
വണ്ടന്മേട് പുളിയന്മല കെ ഈ യു പി എസിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം,തുടങ്ങിയ രംഗങ്ങളിൽ മികച്ച നിലവാരം കാഴ്ചവെക്കുന്നത് ഇന്ന് രാവിലെ 10 ന് പുലിയന്മല കെ ഈ യു പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ ജിതേഷ്ജി മുഖ്യാതിഥി ആയിരിക്കും....