തൊടുപുഴ: കേരള കോൺഗ്രസ്( ബി )പ്രവർത്തക സംഗമം തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 11ന് നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ കെ. ജി .പ്രേംജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആമ്പൽ ജോർജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. റിയാസ് മുഹമ്മദ്, ഗംഗ സുരേഷ്, കെ .സി യേശുദാസ് തുടങ്ങിയവർ പ്രസംഗിക്കും.