തൊടുപുഴ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് കുടിശ്ശിക വരുത്തിയ കെട്ടിട ഉടമകൾക്ക് (റവന്യൂ റിക്കവറി സ്വീകരിച്ച ഫയലുകൾ ഉൾപ്പെടെ) ഡിസംബർ 31 വരെ, ഗാർഹിക കെട്ടിടങ്ങൾക്ക് പൂർണ്ണമായും ഗാർഹികേതര കെട്ടിടങ്ങൾക്ക് അൻപത് ശതമാനവും പലിശ ഒഴിവാക്കി സെസ്സ് തുക അടയ്ക്കാനുളള അവസരം നൽകുന്നതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.