തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീ ദുർഗ്ഗാഭദ്രാ ദേവി ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരമുള്ള പ്രാരംഭ പരിഹാരക്രിയ ചടങ്ങുകൾ 5, 6 തിയതികളിൽ നടക്കും ശനിയാഴ്ച വൈകുന്നേരം 5 മുതൽ അത്ഭുത ശാന്തി, ഖനനാദി ശുദ്ധിക്രിയകൾ, 6 മുതൽ ദുർഗ്ഗയുടേയും ഭദ്രകാളിയുടേയും ശ്രീകേവിലുകൾക്ക് ദീപാന്ത ശുദ്ധി, 6.30 മുതൽ ദീപാരാധനകൾ, വാസ്തുപുണ്യാഹാന്തം, പ്രസാദ ശുദ്ധിക്രിയകൾ എന്നിവ നടക്കും
ഞായറാഴ്ച രാവിലെ7 ന് മഹാഗണപതിഹോമ വന്ദനം, 7.30 മുതൽ ബിംബശുദ്ധി കലശപൂജകൾ, കലശപൂജകൾ, 9.30 മുതൽ മൃത്യുഞ്ജയ ഹോമ വന്ദനം
വൈകിട്ട് 7.30 മുതൽ ഭഗവതീസേവാ വന്ദനം.
പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർഖികത്വം വഹിക്കും.