bjp

കട്ടപ്പന:ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ യൂണീവേഴ്സിറ്റികളെ ഭാര്യാ സിറ്റികളാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ ജോർജ് കുര്യൻ പറഞ്ഞു.ബിജെപി സംഘടിപ്പിച്ച ജന ജാഗരണ സദസ്സ് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ വിദ്യാഭ്യാസ മേഖല സ്വജനപക്ഷപാദത്തിന്റെ കൂത്തരങ്ങാണ് നേതാക്കന്മാരുടെ ഭാര്യമാരെ നിയമിക്കുന്നതിനും ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിനുമുള്ള വേദികളാക്കി യൂണിവേഴ്‌സിറ്റികളെ മാറ്റിയതിനാലാണ് ഗവർണർക്ക് ഇടപെടേണ്ടിവന്നത്.
സുപ്രീംകോടതി വിധിയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നത്.ഗവർണർക്കെതിരെ പിണറായി സർക്കാർ നടത്തുന്ന നിലപാടുകൾ വിലപ്പോകില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ രത്‌നമ്മ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രസിഡന്റ് എൻ ഹരി,ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല,നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് വി.സി വർഗീസ്, മണ്ഡലം ജനറൽ സെക്രട്ടറി പി എൻ പ്രസാദ് എന്നിവർ സംസാരിച്ചു.നേതാക്കളായ കെ എൻ പ്രകാശ്,സുരേഷ് മീനത്തേരിൽ,സന്തോഷ് കൃഷ്ണൻ,എസ് ജി മനോജ്,അമ്പിയിൽ മുരുകൻ,സി കെ ശശി,ഷാജി നെല്ലിപ്പറമ്പിൽ എന്നിവർ നേതൃതൃത്വം നൽകി.