മുട്ടം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു.ഇന്നലെ വൈകുന്നേരം 3.15 ന് ചളളാവയലിന് സമീപത്താണ് അപകടം.മുട്ടം റൂട്ടിൽ നിന്ന് ചളളാവയൽ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ എതി‌‌ർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയാണ് മതിലിൽ ഇടിച്ചത്. ഓട്ടോറിക്ഷക്ക് സരമായ കേട് സംഭവിച്ചു.മതിലിന്റെ ഏതാനും ഭാഗം തകർന്നു.