jeep

അടിമാലി:വെള്ളത്തൂവൽ റോഡിൽ പണ്ടാരപ്പടിക്കു സമീപം സ്‌കൂൾ ബസും ജില്ലാ പൊലീസ് ഓഫീസിലെ ജീപ്പും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.ഇന്നലെ വൈകീട്ട് 4.30 നാണ് അപകടം.ബസ്അടിമാലിയിലുളള സ്വകാര്യ സ്‌കൂളിന്റെ ഉടമസ്ഥതയിലുളളതാണ്.പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഷൈനി,ബീന,പ്രവീൺ ഡ്രൈവർ സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ ഷൈനിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.മറ്റ് മൂന്നു പേരെയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓഡിറ്റിംഗ് സംബന്ധമായ ആവശ്യങ്ങൾക്കായി ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ എത്തി തിരികെ വരുമ്പോഴാണ് അപകടം.ഇന്നലെ വൈകിട്ട് പ്രദേശത്ത് കനത്ത മഴയുമായിരുന്നു.