കട്ടപ്പന :ഗവ. കോളേജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആറ് മണിക്കൂർ ഓഫീസിൽൽ പൂട്ടിയിട്ടു.
കോളേജ് യൂണിയൻ ചെയർമാൻ ജിഷ്ണു കെ.ബിയെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ അരങ്ങേറിയത്.

28 ന് ഗേൾസ് ഹോസ്റ്റലിൽ 2 വിദ്യാർത്ഥിനികൾ വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും എത്താതിരുന്നതിനെത്തുടർന്ന് ഇവരെ ഹോസ്റ്റലിൽ കയറ്റാനാകില്ലെന്ന് റെസിഡന്റ് ട്യൂട്ടർ നിലപാടെടുത്തു.എന്നാൽ തങ്ങൾ ഒരു മിനിട്ട് മാത്രമേ താമസിച്ചുള്ളുവെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
ഇതറിഞ്ഞ യൂണിയൻ ചെയർമാൻ ജിഷ്ണു കെ.ബിയും എസ് എഫ് ഐ അംഗമായ രഞ്ജിത്തും വാർഡന്റെ ചാർജുള്ള അദ്ധ്യാപികയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേക്കുറച്ച് സ്റ്റാഫ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി റെസിഡന്റ് ട്യൂട്ടറോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെ കുറ്റത്തിന് ചൊവ്വാഴ്ച്ച ചെയർമാൻ വിഷ്ണുവിനേയും രഞ്ജിത്തിനേയും 8 ദിവസത്തേക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.വി.കണ്ണൻ സസ്പൻഡ് ചെയ്തു. . ഇതിൽ പ്രതിഷേധിച്ചാണ് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10.30 ന് മുതൽ പ്രിൻസിപ്പാളെ മുറിയിൽ പൂട്ടിയിട്ട് സമരം ചെയ്തത്.

കട്ടപ്പനയിൽ നിന്നും പോലീസ് എത്തി എസ് ഐ ദിലീപ് കുമാർ പ്രിൻസിപ്പാളുമായി ചർച്ച നടത്തി. ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം വീണ്ടും ചേർന്നു. തുടർന്ന് 3.45 ഓടെ സസ്പൻഷൻ പിൻവലിക്കില്ലെന്ന സ്റ്റാഫ് കൗൺസിൽ തീരുമാനം അറിയിച്ചു ഇതോടെ പ്രിൻസിപ്പാളിനെ പുറത്തു വിടില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തു.
പ്രകോപിതരായ വിദ്യാർത്ഥികൾ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. എസ് ഐ ദിലീപ് കുമാർ വിദ്യാർത്ഥികളെ അനുനയിപ്പിക്കുകയും സ്റ്റാഫ് കൗൺസിലുമായി സംസാരിക്കുകയും ചെയ്തു. ഇതേ തുടർന്ന് സസ്‌പെൻഷൻ കാലാവധി 3 ദിവസമായി വെട്ടിക്കുറച്ചു. തിങ്കളാഴ്ച മുതൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് കാമ്പസിലെത്താം എന്ന ഉറപ്പിൽ വിദ്യാർത്ഥികൾ വൈകുന്നേരം നാലേ മുക്കാലോടെ പ്രതിഷേധം അവസാനിപ്പിച്ചു.

കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം