പീരുമേട് : യുവാവ് 30 ഗ്രാം കഞ്ചാവുമായി പിടിയിലായി.ഏലപ്പാറ കിഴക്കേ പുതുവൽ ചേന്നവിള വീട്ടിൽ നിജേഷ് അരുൾ ദാസാണ് അറസ്റ്റിലായത്
പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഏലപ്പാറ കോഴിക്കാനം ഭാഗങ്ങളിൽ പീരുമേട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വീട്ടിൽനിന്നും കഞ്ചാവ് കണ്ടടുത്തത് .
പീരുമേട് ഡി.വൈ എസ് പി ജെ കുര്യാക്കാസിന്റെ നിർദേശാനുസരണം സി.ഐ രജീഷ് കുമാർ ഡി .എസ് ഐ സുനിൽകുമാർ സി. പി. ഒമാരായ മുരുകേശൻ , ജിജോ വിജയൻ .രാകേഷ് ജോൺ ,അനൻസിയ എന്നിവർ ചേർന്നാണ് പിടികൂടിയത്.