കുട്ടിക്കാനം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കുട്ടിക്കാനം മരിയൻ കോളേജ് മാദ്ധ്യമ പഠന വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് കുട്ടിക്കാനം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 4,​5,​6 തീയതികളിൽ നടക്കും.'സിര ദി ഗെയിൻ ആൻഡ് ദി ഡ്രയിൻ' എന്ന പേരിലാണ് കിഫിന്റെ അഞ്ചാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾക്കും സിനിമാ പ്രേമികൾക്കും മേളയിൽ പങ്കെടുക്കാം.തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ മേള ഉദ്ഘാടനം ചെയ്യും.മൂന്ന് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുളള 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹമായ ആവാസ വ്യൂഹമാണ് ഉദ്ഘാടന ചിത്രം.മേളയുടെ ഭാഗമായി മാസ്റ്റർ ക്ലാസ്സ്,ഓപ്പൺ ഫോറം എന്നീ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.'സിര' യുടെ ഭാഗമായി നടക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ലഭിക്കും.മേളയിൽ പങ്കെടുക്കാൻ ഓൺലൈനായും അല്ലാതെയും രജിസ്‌ട്രേഷനുകൾ നടത്താം.200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആവശ്യക്കാർക്ക് താമസം,ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ്.മേളയിൽ പങ്കെടുക്കുന്നതിനുളള മെയിൽ അഡ്രസ് :https://forms.gle/fJFLKFGCudvA86wv5.ഫോൺ.,6235707878,8281164616.