കട്ടപ്പന: എസ്. എൻ. ഡി. പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗജ്വാല ഡിസംബർ 24-ന് കട്ടപ്പനയിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ എത്തിച്ചേരും. യൂത്ത്മൂവ്‌മെന്റ് നടത്തുന്ന യോഗജ്വാല ബഫർസോൺ ഉത്തരവിന് എതിരെയുള്ള സമരപ്രഖ്യാപനമായിരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. യോഗജ്വാല വിജയിപ്പിക്കുന്നതിന് കട്ടപ്പനയിൽ ചേർന്ന മലനാട് യൂണിയന്റെ 38 ശാഖകളുടെയും നേതാക്കൻമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നാടിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന ലക്ഷകണക്കിന് മനുഷ്യനെ ബാധിക്കുന്നതും കനത്തസാമൂഹ്യപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ നിയമം പിൻവലിക്കുന്നതുവരെ സമരമുഖത്ത് ശക്തമായി നിലയുറപ്പിക്കും എന്നാണ് യൂത്ത്മൂവ്‌മെന്റ് യോഗജ്വാല മുന്നോട്ട് വയ്ക്കുന്ന സന്ദേശമെന്നും അതിന്റെ പോരാട്ടമുഖത്ത് യൂത്ത്മൂവ്‌മെന്റ് മുൻപന്തിയിൽ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
ഡിസംബർ 24 ന് നടക്കുന്ന യോഗജ്വാലയോട് അനുബന്ധിച്ച് കട്ടപ്പനയിൽ ഭൂസംരഷണ മഹാറാലിയും സമ്മേളനവും നടക്കും. ടൗൺഹാളിൽ നടക്കുന്ന സമ്മേളനം ടചഉജ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് . തുഷാർ വെള്ളാപ്പള്ളി, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നേതാക്കൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ 7 യൂണിയനുകളിൽ നിന്നുള്ള യുവാക്കൾ റാലിലിൽ അണിനിരക്കുന്നതാണ്.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എൻ. ഡി. പി യോഗം ഡയറക്ട്രർ ഷാജി പുള്ളോലിൽ, കൗൺസിലർമാരായ പി.ആർ രതീഷ്, പി.കെ രാജൻ, മനോജ് അപ്പാംന്താനം, പി.എസ് സുനിൽകുമാർ, അനീഷ് ബാബു, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കെ.പി എന്നീവർ പങ്കെടുത്തു.
ഫോട്ടോ
യൂത്ത് മൂവ്മെന്റ് യോഗജ്വാല വിജയിപ്പിക്കുന്നതിന് കട്ടപ്പനയിൽ ചേർന്ന മലനാട് യൂണിയനിലെ ശാഖാ നേതാക്കൻമാരുടെ യോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു